തൃശൂർ: മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറയില്‍ ആദിവാസി ഉന്നതിയിലെ കുടിലില്‍ കയറിയാണ് പുലി കുട്ടിയെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ബേബി രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി കടിച്ചുകൊണ്ടുപോയത്.
പുലിയുടെ ശബ്ദം കേട്ട വീട്ടുകാർ ഉറക്കമുണർന്ന് നോക്കിയപ്പോള്‍ കണ്ടത് കുഞ്ഞിനെ കടിച്ച് വലിച്ച് ഇഴച്ച് കൊണ്ടുപോകുന്നതാണ്. ബഹളം കൂടിയതോടെ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പുലി മടങ്ങി. കുട്ടിയുടെ തലയിലും കഴുത്തിലും പരുക്കുകളുണ്ട്. അടച്ചുറപ്പില്ലാത്ത ഷെഡ്ഡിലാണ് കുടുംബം കഴിഞ്ഞുവരുന്നത്. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
SUMMARY: Tiger attacks four-year-old boy sleeping at home