ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ 7 വയസ്സ് പ്രായമുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പ്രദേശത്തിന്റെ ആധിപത്യം പിടിക്കാൻ മറ്റൊരു കടുവയുമായി നടത്തിയ ഏറ്റുമുട്ടലിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്കായി ത്വക്ക്, രക്ത സാമ്പിളുകൾ ലബോറട്ടറിയിലേക്കു അയച്ചതായി വനം വകുപ്പ് അറിയിച്ചു.
SUMMARY: Tiger was found dead in Bhadra Tiger Reserve.