പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി വെച്ച ശേഷമാണ് കടുവയെ പുറത്തെടുത്തത്. പുറത്തെത്തിച്ച കടുവയെ കൂട്ടില്‍ കയറ്റി. ചിറ്റാർ വില്ലൂന്നിപ്പാറയിലെ കിണറ്റിലാണ് കടുവ വീണത്. ഇന്ന് രാവിലെയാണ് കടുവയെ കിണറ്റില്‍ കണ്ടെത്തിയത്.
കൊല്ലംപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. പുലർച്ചെ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഉച്ചക്ക് 3.30 ഓടെയാണ് കടുവയെ പുറത്തെത്തിച്ചത്.
SUMMARY: Tiger that fell into a well was pulled out














