ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ് പിടികൂടിയത്.ബന്ദിപ്പുർ, നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കടുവയെ പിടികൂടിയത്.
ബന്ദിപ്പുർ സരഗൂർ താലൂക്കിൽ രണ്ടാഴ്ചയ്ക്കിടെ കടുവകളുടെ ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വനം വകുപ്പിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ നിർദേശ പ്രകാരം കടുവയെ പിടികൂടാൻ വനം വകുപ്പ് ദൗത്യം ആരംഭിച്ചത്. കടുവ പിടിയിലായതോടെ സരഗൂർ താലൂക്കിലെ വനപ്രദേശ ഗ്രാമങ്ങളിൽ ആഴ്ചകളായി തുടരുന്ന ഭയത്തിനും സംഘർഷത്തിനുമാണ് അവസാനം കുറിച്ചത്.
SUMMARY: Tiger that spread terror in Bandipur captured













