കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. കൊടി സുനി പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന മീനങ്ങാടി സ്‌റ്റേഷന്‍ സിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്.
സുനിയെ ഇന്നലെ രാത്രി വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. അമ്മയുടെ അസുഖം, വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയിലാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിരുന്നത്.
അതിനിടെ, കൊടി സുനിക്ക് എസ്‌കോർട്ട് പോയ മൂന്ന് പൊലീസുകാരെ സസ്‌പെൻഷൻഡ് ചെയ്തു. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യം വാങ്ങിനൽകിയെന്നാണ് പരാതി. കണ്ണൂർ എ.ആർ ക്യാമ്പിലെ മൂന്ന് പോലീസുകാരെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
SUMMARY: TP case accused Kodi Suni’s parole revoked
SUMMARY: TP case accused Kodi Suni’s parole revoked