
ലഖ്നൗ: ട്രെയിൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേയോട് ഉത്തരവിട്ട് ഉത്തർപ്രദേശിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. 9.10 ലക്ഷം രൂപയാണ് നഷ്ടപെയ്‌ഹാരമായി നൽകേണ്ടത്. ബസ്തി സ്വദേശിനിയായ സമൃദ്ധിക്ക് ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ലഭിച്ചത്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 2018 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബിഎസ് സി ബയോടെക്‌നോളജി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാനായി സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിന്‍ രണ്ട് മണിക്കൂറിലധികം വൈകി. ഇതോടെ വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാനായില്ല. തുടര്‍ന്നാണ് സമൃദ്ധി എന്ന വിദ്യാര്‍ഥിനി നിയമവഴി തേടിയത്.
യുവതിക്കുണ്ടായ നഷ്ടത്തിന് റെയില്‍വെയാണ് ഉത്തരവാദിയെന്നും ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി.എന്‍ട്രന്‍സ് പരീക്ഷയ്ക്കായി സമൃദ്ധി ഒരുവര്‍ഷത്തോളം നീണ്ട പരിശീലനം നടത്തിയിരുന്നു. 2018 മെയ് ഏഴിന് ലഖ്നൗവിലായിരുന്നു പരീക്ഷ. ലഖ്നൗവിലേക്ക് പോകാനായി ബസ്തിയില്‍നിന്ന് ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 11 ഓടെയാണ് ഈ ട്രെയിന്‍ ലഖ്നൗവില്‍ എത്തേണ്ടിയിരുന്നത്. 12.30 ആയിരുന്നു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന സമയം. എന്നാല്‍, അന്നേദിവസം ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. ഇതോടെ വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാനായില്ല.
സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേന സമൃദ്ധി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. കമ്മിഷന്‍ റെയില്‍വേ മന്ത്രാലയത്തിനും റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സ്റ്റേഷന്‍ സൂപ്രണ്ടിനും നോട്ടീസ് അയച്ചു. എന്നാല്‍, നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. പിന്നീട് കമ്മിഷന്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടു. ട്രെയിന്‍ വൈകിയെന്നത് റെയില്‍വേ സമ്മതിച്ചെങ്കിലും ഇതിന് കൃത്യമായ വിശദീകരണം നല്‍കാനായില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
SUMMARY: Train delayed; student could not appear for exam; Railways ordered to pay Rs 9.10 lakh














