തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.
നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‍ലിം ലീഗും മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയില്‍ നിന്നാകും മത്സരിക്കുക.
രണ്ടാംഘട്ട പട്ടികയിലെ സ്ഥാനാർഥികള്‍ കല്ലറ: സുധീര്‍ഷാ പാലോട് വെഞ്ഞാറമ്മൂട്: വെമ്ബായം എസ്. അനില്‍കുമാര്‍ ആനാട്: തേക്കട അനില്‍കുമാര്‍ പാലോട്: അരുണ്‍രാജ് ആര്യനാട്: പ്രദീപ് നാരായണന്‍ വെള്ളനാട്: എസ്. ഇന്ദുലേഖ പൂവച്ചല്‍: ഗോപു നെയ്യാര്‍ ഒറ്റശേഖരമംഗലം: ആനി പ്രസാദ് കുന്നത്തുകാല്‍: വിനി വി.പി പാറശാല: കൊറ്റാമം വിനോദ് മലയിന്‍കീഴ്: എം. മണികണ്ഠന്‍ പോത്തന്‍കോട്: അമേയ പ്രസാദ് കല്ലമ്പലം: ലിസ നിസാം.
SUMMARY: Transgender to contest for Thiruvananthapuram district panchayat; Ameya Prasad is UDF candidate













