അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ ഉണ്ടായിരുന്നുവെന്ന് തുർക്കി അധികൃതർ അറിയിച്ചു. അസർബൈജാനിൽ നിന്ന് പറന്നുയർന്ന് തുർക്കിയിലേക്ക് മടങ്ങുകയായിരുന്ന സി-130 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ഏതാനും മിനിറ്റുകള്‍ക്കകം റഡാര്‍ ബന്ധം നഷ്ടമായെന്ന് ജോര്‍ജിയന്‍ എയര്‍ നാവിഗേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. തുര്‍ക്കിയുടെ സി-30 വിമാനമാണ് തകര്‍ന്നത്.
A Turkish Lockheed C-130 Hercules military plane crashed near the #Georgia–#Azerbaijan border after taking off from Ganja and disappearing from radar without a distress signal. #Turkey’s Defense Ministry confirmed all 20 servicemen aboard were killed. pic.twitter.com/oSXHUTC0rH
— Sputnik Armenia 🇦🇲 (@SputnikArm) November 11, 2025
വിമാനം താഴേക്ക് പതിക്കുന്നതും വെളുത്ത പുക അവശേഷിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ തുർക്കി വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചതനുസരിച്ച്, അസർബൈജാനി, ജോർജിയൻ അധികൃതരുമായി സഹകരിച്ച് തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുമായി തുർക്കി സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് സി-130. തുർക്കിയും അസർബൈജാനും തമ്മിൽ അടുത്ത സൈനിക സഹകരണം നിലനിൽക്കുന്നുണ്ട്. വിമാനം തകർന്നതിനെ തുടർന്ന് ആളപായമുണ്ടായതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു.
SUMMARY: Turkish cargo plane crashes in Georgia; 20 soldiers on board












