
വഡോദര: ഗുജറാത്തിൽ രാത്രിയിൽ മുതലയെ തല്ലിക്കൊന്ന് കുളത്തിലിട്ട രണ്ട് പേരെ വഡോദര വനം വകുപ്പ് അറസ്റ്റ് ചെയ്തു. വഡോദരയിലെ കർജാൻ താലൂക്കിലെ ഛോർഭുജിലാണ് സംഭവം. വിത്തൽ നായക്, ബിപിൻ നായക് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കർജൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു. മുതലയെ തല്ലിക്കൊല്ലുന്നതിന്‍റെ വിഡിയോ വൈറലായതോടെയാണ് അറസ്റ്റ് ചെയ്തത്.
ഒരാൾ വടികൊണ്ട് അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലുമ്പോൾ രണ്ടാമൻ ടോർച്ച് അടിച്ച് കൊടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. വീഡിയോ വൈറലായതിന് പിന്നാലെയാണ് വനംവകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ഛോർഭുജ് ഗ്രാമത്തിന് സമീപത്തെ കുളത്തിൽ നിന്നാണ് മുതല ഗ്രാമത്തിലേക്ക് എത്തിയത്. രാത്രിയിൽ പുറത്തിറങ്ങിയ ആളുകൾ മുതലയെ ആക്രമിക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം ഇവർ മുതലയെ ഇതേ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് കർജൻ സബ് ജയിലിലേക്ക് അയച്ചതായി കർജൻ റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർ.എഫ്.ഒ) ജയേഷ് റാത്തോഡ് പറഞ്ഞതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ച് വയസ്സ് പ്രായമുള്ള മുതലയാണ് കൊല്ലപ്പെട്ടത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ചാർജ് ഷീറ്റ് ഫയൽ ചെയ്തത് ജനുവരി 17നാണ് ഇവർ മുതലയെ കൊലപ്പെടുത്തിയത്. ഇവരെ വെള്ളിയാഴ്ച കർജനിലെ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി 21ഓടെയാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്.
वडोदरा में तालाब से निकले मगरमच्छ की पीट-पीटकर हत्या, वीडियो वायरल
वीडियो वायरल होते ही वन विभाग ने कार्रवाई करते हुए दो आरोपियों को गिरफ्तार किया। मगरमच्छ अनुसूची-1 का संरक्षित वन्यजीव है, जिसकी हत्या गैर-जमानती अपराध है।#Vadodara #GujaratNews #Crocodile #WildlifeCrime… pic.twitter.com/Od3JqyZtV6
— NewsNasha (@newsnasha) January 24, 2026
അഞ്ച് വയസോളം പ്രായമുള്ള മുതലയാണ് യുവാക്കളുടെ ആക്രമണത്തിൽ ചത്തത്. സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു മുതലയെ ഗ്രാമത്തിൽ നിന്ന് വനംവകുപ്പ് പിടികൂടിയിരുന്നു.
SUMMARY: Two arrested in Gujarat for beating crocodile to death in residential area














