ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു – 29), പതിമൂന്നില്‍ചിറ സുബീഷ് (27) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. ബുധനാഴ്ച രാത്രി 8.15 ഓയോടെയായിരുന്നു അപകടം. തകഴി ഭാഗത്ത് നിന്ന് വന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുc കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ മണിക്കുട്ടന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ സുബീഷ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മണിക്കുട്ടന്‍റെ മാതാവും സുബീഷിന്‍റെ പിതാവും സഹോദരങ്ങളാണ്. ജെസിബി ഓപ്പറേറ്റർ ആണ് സുബീഷ് . മണിക്കുട്ടൻ നിർമ്മാണ ജോലിക്കാരനാണ്.
SUMMARY: Two killed in collision between tourist bus and scooter














