കോട്ടയം: കോട്ടയം കോടിമത പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാത്രി 12 മണിയോടെ പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബലേറോയില്‍ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്‌മോന്‍ (43), അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവഗുരുതരമാണ്. പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
SUMMARY: Two killed in road accident in Kottayam