ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി തടാക ഗേറ്റിൽ മോട്ടോർ സൈക്കിൾ ഇടിച്ച് തടാകത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രഞ്ജിത്ത് (26) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രഞ്ജിത്ത് രാത്രി വൈകിയുള്ള ഷിഫ്റ്റ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. വഴിയാത്രക്കാരാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. ജ്ഞാനഭാരതി ട്രാഫിക് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
വ്യാഴാഴ്ച പുലർച്ചെ മറ്റൊരു സംഭവത്തിൽ, ചിക്കജാലയില്‍ ബൈക്കിൽ നിന്ന് വീണു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനായ സൂര്യകുമാർ (29) മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
SUMMARY: Two killed in separate road accidents in Bengaluru