Wednesday, January 7, 2026
23.4 C
Bengaluru

തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി മസ്തിഷ്കജ്വരം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു, കാലിനു പരുക്കേറ്റ് ചികിത്സയിലുള്ള 57 വയസ്സുള്ള നിർമാണത്തൊഴിലാളിയായ ആറ്റിങ്ങൽ കൊടുമൺ സ്വദേശി, വർക്കല ഇടവ വെൺകുളം വാർഡിൽ 34 വയസ്സുള്ള സ്ത്രീ എന്നിവർക്കാണ് രോഗം. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് ഇക്കൊല്ലം ഇതുവരെ 15 പേർക്കാണ് മസ്തിഷ്കജ്വരം ബാധിച്ചത്.

കാലിനേറ്റ പരുക്കിന്റെ ചികിത്സയ്ക്കിടെയാണ് നിർമാണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതെത്തുടർന്ന് ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധിച്ചു. വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ യുവതി നാല് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം വന്ന പരിശോധനാ റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതെന്ന് ഇടവ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. യുവതി കഴിഞ്ഞ ദിവസങ്ങളിലൊന്നിലും കുളത്തിൽ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. യുവതിയുടെ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ പൂർണമായും പൈപ്പ് ലൈൻ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത് എന്നാണ് വിവരം.

പുതിയ രണ്ടു കേസുകള്‍ അടക്കം 3 ദിവസത്തിനിടയിൽ തിരുവനന്തപുരത്ത് 4 കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വാമനപുരം, വിഴിഞ്ഞം സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 5 ന് മലപ്പുറം പാണക്കാട്, 4 ന് ആലപ്പുഴ തണ്ണീർമുക്കം, കോഴിക്കോട് തിരുവാങ്ങൂർ, 2 ന് കോഴിക്കോട് കൊളത്തൂർ, 1 ന് മലപ്പുറം മാറഞ്ചേരി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 9 ആയി. ഒക്ടോബർ 1 ന് മരിച്ച കൊല്ലം എടവട്ടം ചിറക്കര സ്വദേശിക്കും രോഗം ബാധിച്ചിരുന്നു.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം ?

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍ 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട്‌ ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.

വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക

കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.

നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
SUMMARY: Two more people test positive for encephalitis in Thiruvananthapuram

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ്...

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് 21 വരെ തടഞ്ഞു

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി...

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി....

തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി....

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി)...

Topics

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ...

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍...

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും 

ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ്...

ബെംഗളൂരുവിലെ ഫ്ലാറ്റിൽ തീപിടിത്തം; ഐ​ടി ജീ​വ​ന​ക്കാ​രി ശ്വാസംമുട്ടി മ​രി​ച്ചു

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ ഫ്ലാറ്റിലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രിയായ യു​വ​തി ശ്വാസംമുട്ടി മ​രി​ച്ചു....

കണ്ണൂരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണം: കെകെടിഎഫ്  

ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ്...

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു 

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ...

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ...

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: 28 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ 28 കാരനെ പോലീസ് അറസ്റ്റ്...

Related News

Popular Categories

You cannot copy content of this page