ബെംഗളൂരു: ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ ഭാഗികമായി അടച്ചിടുന്നു. 92 ദിവസത്തേക്കാണ് ഇവർ അടച്ചിടുന്നത്. സ്റ്റേഷൻ നവീകരണത്തെ ഭാഗമായാണ് നടപടി. കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളാണ് അടച്ചിടുക. സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയാണ് പ്ലാറ്റ്ഫോമുകൾ അടച്ചിടുകയെന്ന് സതേൺ റെയിൽവേ അറിയിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ മൈസൂരു – റെനിഗുണ്ട പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22135) – സെപ്റ്റംബർ 20, 27, ഒക്ടോബർ നാല്, 11, 18, 25, നവംബർ ഒന്ന്, എട്ട്, 15, 22, 29, ഡിസംബർ ആറ്, 13 തീയതികളിലും, കെഎസ്ആർ ബെംഗളൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ശതാബ്ദി എക്സ്പ്രസ് (12028 ) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, കെഎസ്ആർ ബെംഗളൂരു – എറണാകുളം (12677) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, കെആർ ബെംഗളൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ലാൽബാഗ് എക്സപ്രസ് (12608) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, മുരുഡേശ്വർ – എസ്എംവിടി ബെംഗളൂരു എക്സപ്രസ് (16586) – സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെയും, മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സപ്രസ് (12610) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ സ്റ്റോപ്പ് ചെയ്യില്ല.
ഇവയ്ക്ക് പുറമെ കെഎസ്ആർ ബെംഗളൂരു – ജോളാർപേട്ട് മെമു പാസഞ്ചർ സ്പെഷ്യൽ (06551) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും മൈസൂരു – ദർഭംഗ ബാഗ്മതി പ്രതിവാര എക്സ്പ്രസ് (12578) – സെപ്റ്റംബർ 20, 27, ഒക്ടോബർ നാല്, 11, 18, 25 നവംബർ ഒന്ന്, എട്ട്, 15, 22, 29 ഡിസംബർ ആറ്, 13, 20 വരെയും, കെഎസ്ആർ ബെംഗളൂരു – ഡോ എംജിആർ ചെന്നൈ സെൻട്രൽ ഡബിൾ ഡെക്കർ എക്സ്പ്രസ് (22626) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, എസ്എംവിടി ബെംഗളൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ബൃന്ദാവൻ എക്സ്പ്രസ് (12640) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും
കോയമ്പത്തൂർ – ലോകമാന്യ തിലക് എക്സ്പ്രസ് (11014) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് (16315) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, കെഎസ്ആർ ബെംഗളൂരു ജോലാർപേട്ട മെമു എക്സ്പ്രസ് (16520) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, മൈസൂരു – മയിലാടുതുറൈ എക്സ്പ്രസ് (16232) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, ചാമരാജനഗർ – ജോലാർപേട്ട, കാട്പാടി വഴിയുള്ള തിരുപ്പതി എക്സ്പ്രസ് (16219) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, മൈസൂരു – തൂത്തുക്കുടി എക്‌സ്പ്രസ് (16236) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും ഇതേ സ്റ്റോപ്പിൽ നിർത്തില്ല.
ഇവയെ കൂടാതെ ലോകമാന്യ തിലക് ടെർമിനസ് കോയമ്പത്തൂർ എക്സ്പ്രസ് (11013) (സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ), കെഎസ്ആർ ബെംഗളൂരു ഡോ. എംജിആർ ചെന്നൈ സെൻട്രൽ മെയിൽ എക്സ്പ്രസ് (12658) (സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ), മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര ചെന്നൈ എക്‌സ്‌പ്രസ് (22681) (സെപ്റ്റംബർ 25, ഒക്ടോബർ രണ്ട്, ഒൻപത്, 16, 23, 30, നവംബർ ആറ്, 13, 20, 27, ഡിസംബർ നാല്, 11, 18), സായ് പി നിലയം – ഡോ എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ് (12692) (സെപ്റ്റംബർ 21, 28, ഒക്ടോബർ അഞ്ച്, 12, 19, 26 നവംബർ രണ്ട്, ഒൻപത്, 16, 23, 30, ഡിസംബർ ഏഴ്, 14), മൈസൂരു – ഡോ എംജിആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് (16022) (സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ), ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12657) (സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ), ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു ഡബിൾ ഡെക്കർ (22625), ഡോ എംജിആർ ചെന്നൈ സെൻട്രൽ കെഎസ്ആർ ബെംഗളൂരു ബൃന്ദാവൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12639) തുടങ്ങിയ ട്രെയിനുകൾക്കും കാന്റോൺമെന്റിൽ സ്റ്റോപ്പുണ്ടാകില്ല.
TAGS: BENGALURU | TRAINS
SUMMARY: Two of Bengaluru Cantonment station platforms to be shut for 92 days
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…