കാസറഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25), രാജസ്ഥാൻ സ്വദേശി ദാമൂർ അമിത് ഗണപതി (23) എന്നിവരാണ് മരിച്ചത്. ഗുജറാത്ത് ആസ്ഥാനമായ എടിഎംഎസ് കമ്പനിയുടെ തൊഴിലാളികളാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് അപകടം. പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
SUMMARY: Two people died after being hit by a lorry while installing a camera on the national highway

ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്നതിനിടെ രണ്ടുപേർ ലോറിയിടിച്ച് മരിച്ചു







ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories