തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40 ) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ മാടംമുക്ക് ജംഗ്ഷന് സമീപം ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ തൃക്കൊടിത്താനം സ്വദേശി വിഷ്ണു (36) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. മൂന്നു ബൈക്കുകളും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.
സ്‌കൂട്ടര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്‍മ്പിലുള്ള ബൈക്കിനെ മറിക്കടക്കാന്‍ ശ്രമിച്ചപോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കില്‍ സ്‌ക്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇതിനിടെയാണ് മറ്റു രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചത്.
SUMMARY:Two-wheeler collision in Thiruvalla; one dead













