പാല: കോട്ടയം പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്.
ജോമോള്‍ക്കൊപ്പമുണ്ടായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനിയായ മകള്‍ അന്നമോള്‍ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലായില്‍നിന്ന് തൊടുപുഴ ഭാഗത്തേക്ക് ബിഎഡ് പരിശീലനത്തിന് പോവുകയായിരുന്ന വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സ്കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്നു.
SUMMARY: Two women die after being hit by a car on their scooters