
കാസറഗോഡ്: കാസറഗോഡ് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു. പൊയ്നാച്ചിയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്.
വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബിഎംഡബ്ല്യൂ കാർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.
SUMMARY: Two youths die in road accident in Kasaragod














