LATEST NEWS

യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി യുഡിഎഫ് നേതാവ്; അധിക്ഷേപ പരാമര്‍ശം യുഡിഎഫ് കണ്‍വെൻഷനില്‍

ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം. കായംകുളത്തെ സ്ഥാനാർഥിയായ പ്രതിഭക്കെതിരെ തുറന്നടിച്ച്‌ യുഡിഎഫ് മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയാണ് രംഗത്തെത്തിയത്. നാടിന് വേണ്ടി ഒന്നും ചെയ്യാതെ, യാതൊരു വികസന പ്രവർത്തനങ്ങളിലും പങ്കാളിയാകാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നു എന്നായിരുന്നു പ്രതിഭക്കെതിരെയുള്ള പരാമർശം.

ഇന്നലെ നടന്ന യുഡിഎഫ് കണ്‍വെൻഷനിലാണ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യഥാർത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വില്‍പനയ്ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്’- എന്നായിരുന്നു ഇർഷാദ് ചക്കാലശേരിയുടെ വിവാദപരാമർശം.

യു പ്രതിഭയുടെ മകൻ ഉള്‍പ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തില്‍ പരാമർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇർഷാദ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുകയാണ് കായംകുളം. സിറ്റിംഗ് എം.എല്‍.എ യു പ്രതിഭ ഹാട്രിക് പോരാട്ടത്തിനിറങ്ങുമ്പോള്‍, മണ്ഡലം തിരിച്ചുപിടിക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.

ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തമ്പിമേട്ടുതറയും രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തെ യു പ്രതിഭ പ്രതിനിധീകരിക്കുന്നു. സി.പി.എം ജില്ല കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തകഴി പഞ്ചായത്ത്‌ അംഗം (2000-05), പ്രസിഡന്റ്‌ (2005-10), ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ (2010-15), കുടുംബശ്രീ ഗവേണിങ്‌ ബോഡി അംഗം, സി.പി.എം തകഴി, കായംകുളം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു.

SUMMARY: UDF leader makes anti-women remarks against U Pratibha; abusive remarks made at UDF convention

NEWS BUREAU

Recent Posts

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

14 minutes ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

44 minutes ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

1 hour ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

1 hour ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

1 hour ago

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

9 hours ago