കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എം.എല്‍.എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ.പോള്‍ ജേക്കബ് വഴി നല്‍കിയ നോട്ടീസില്‍ പറയുന്നു. ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയായിരുന്നു എം.എല്‍.എ താത്കാലിക വേദിയില്‍ നിന്ന് വീണത്. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജി.സി.ഡി.എ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
SUMMARY: ‘Uma Thomas’ lawyer issues notice seeking Rs 2 crore compensation for injuries sustained after falling from gallery














