Categories: NATIONALTOP NEWS

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് താത്കാലിക ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 സെപ്തംബർ മുതല്‍ ജയിലിലാണ്.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് അഡീഷണല്‍ സെഷൻസ് ജഡ്ജി സമീർ ബാജ്‌പെയ് ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളുമായി ബന്ധപ്പെടരുത്, സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, ബന്ധുക്കളെയും സുഹൃത്തുകളെയും മാത്രമേ കാണാവൂ തുടങ്ങിയവയാണ് നിബന്ധനകള്‍.

രണ്ട് ആള്‍ ജാമ്യവും 20,000 രൂപ കെട്ടിവെക്കുകയും വേണം. 2022 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹർജി പിൻവലിച്ചു. ഈ വർഷം ആദ്യത്തില്‍ സ്ഥിരജാമ്യം തേടി വീണ്ടും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിരസിച്ചു. സ്ഥിരജാമ്യം തേടിയുള്ള രണ്ടാമത്തെ ഹർജി തള്ളിയത് ചോദ്യം ചെയ്ത് ഉമർ ഖാലിദ് സമർപ്പിച്ച ഹർജി നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

TAGS : UMAR KHALID
SUMMARY : Umar Khalid granted interim bail

Savre Digital

Recent Posts

കൊല്ലത്ത് വയോധികന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…

4 minutes ago

തൃശൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മില്‍ന…

1 hour ago

ഇടുക്കിയില്‍ സൂര്യാതപമേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്

ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…

2 hours ago

നിതിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…

3 hours ago

‘തെലങ്കാന രാഷ്ട്ര സേന’; പുതിയ പാർടിയുമായി കെ കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…

4 hours ago

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…

5 hours ago