തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ പരാതി നല്‍കി. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയില്‍ പറയുന്നത്. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിർദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സമയം കിട്ടിയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളി ഇന്നലെ പറഞ്ഞിരുന്നു.
ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങവെ ആയിരുന്നു വേടന്റെ പ്രതികരണം. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കഴിഞ്ഞ ദിവസം വേടനെ തൃക്കാകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ‍്യമുള്ളതിനാല്‍ വൈദ‍്യ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു.
SUMMARY: Attempt to make the vedan a permanent criminal; Family files complaint with Chief Minister














