
ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനിൽക്കുന്നത് കാലഘട്ടത്തിന് എതിരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും വെള്ളാപ്പള്ളി പരിഹാസമുന്നയിച്ചു. സതീശൻ ഇന്നലെ പൂത്ത തകരയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.താൻ വർഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ.കെ. ആന്റണിയോ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.. വി ഡി സതീശന്‍ മുസ്ലീം ലീഗിന്റെ നാവാണെന്നും യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കാന്‍ പോകുന്നത് ലീഗായിരിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ആഗോള അയ്യപ്പ സംഗമ സമയത്ത് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതിനെയും സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
SUMMARY: Vellapally comments against VD Satheeshan and Muslim League













