കോഴിക്കോട്: വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ തിരോധാന കേസില്‍ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. സരോവരത്തെ ചതുപ്പില്‍ നടത്തിയ പരിശോധനയില്‍ ആണ് അസ്ഥി കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴത്തിയ കല്ലും അസ്ഥി ഉൾപ്പെടുന്ന മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.
വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റെ വുഡ്‌ലാന്‍ഡ് ഷൂ ചതുപ്പില്‍ നിന്ന് എലത്തൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. ഷൂ വിജിലിന്റേതാണെന്ന് രണ്ടു പ്രതികളും സമ്മതിച്ചു. കഴിഞ്ഞ ആഴ്ച സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല
പിന്നീട് മഴയെ തുടര്‍ന്ന് ചതുപ്പില്‍ രണ്ട് മീറ്റര്‍ പൊക്കത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. കണ്ടെത്തിയ ഷൂ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികള്‍ മൊഴി നല്ഡകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആറു വര്‍ഷത്തിന് ശേഷം വിജിലിന്‍റെ മൃതദേഹത്തിനായി പോലീസ് തെരച്ചില്‍ നടത്തുന്നത്
SUMMARY: Vigil disappearance case: BoneYY believed to be Vigil’s found