തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. പട്ടം എസ് യു ടിയി പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യം മെഡിക്കല്‍ ബോർഡ് ചേർന്ന് വിലയിരുത്തിയ ശേഷമാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്.
കാര്‍ഡിയോളജി, ന്യൂറോളജി അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ ഡോക്ടേഴ്‌സ് വിഎസിനെ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
SUMMARY: VS Achuthanandan’s health condition remains unchanged