Monday, September 22, 2025
22.1 C
Bengaluru

കാർഷികഭൂമികളിൽ വഖഫ് ബോർഡ് അവകാശവാദം; ശ്രീരംഗപട്ടണത്ത് 20-ന് കർഷക ബന്ദ്

ബെംഗളൂരു: ശ്രീരംഗപട്ടണത്തിലെ കിരംഗൂർ, കെ. ഷെട്ടാഹള്ളി, ബാബുരായനകൊപ്പാലു ഗ്രാമങ്ങളിലെ 70-ഓളം കാർഷികഭൂമികളില്‍ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ജനുവരി 20-ന് ശ്രീരംഗപട്ടണത്ത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക സംഘടനകൾ. മാണ്ഡ്യ രക്ഷണ വേദികെ, ഫാർമേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവരി 20ന് ശ്രീരംഗപട്ടണത്ത് കർഷകർ തങ്ങളുടെ കന്നുകാലികളുമായി മഹാറാലി സംഘടിപ്പിക്കുമെന്നും കർഷകസംഘടനാ നേതാക്കൾ അറിയിച്ചു.

കാലങ്ങളായയി കർഷകർ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കാർഷികഭൂമികളിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി തങ്ങൾക്ക് നഷ്ടമാകുമെന്നാണ് കർഷകരുടെ ആശങ്ക.

അതേസമയം വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീരംഗപട്ടണം തഹസിൽദാർ പരശുറാം സട്ടിഗേരി അറിയിച്ചു. വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു വിജ്ഞാപനവും ഇതുവരെ ഇറക്കിയിട്ടില്ല. ഭൂമിയുടെ രേഖകളുമായി താലൂക്ക് ഓഫീസിലെത്തിയാൽ കർഷകർക്ക് അവരുടെ ആശയക്കുഴപ്പം പരിഹരിക്കാമെന്നും തഹസിൽദാർ അറിയിച്ചു.

ശ്രീരംഗപട്ടണത്തെ ചരിത്ര സ്മാരകങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദമുന്നയിച്ച് കഴിഞ്ഞ ദിവസമാണ് കർണാടക വഖഫ് ബോർഡ് രംഗത്തെത്തിയത്. ചരിത്രനഗരമായ ശ്രീരംഗപട്ടണം താലൂക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികൾ, ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയൽ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ എന്നിവയെല്ലാം വഖഫ് ഭൂമികളാണെന്നാണ് വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചത്. ഇത് കൂടാതെആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ), സംസ്ഥാന പുരാവസ്തു – മ്യൂസിയം – ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിയിലുള്ള വിവിധ കെട്ടിടങ്ങളിലും വഖഫ് ബോർഡ് അവകാശമുന്നയിച്ചിട്ടുണ്ട്. ഭൂമിയുടെ പരമ്പരാഗത അവകാശം തെളിയിക്കുന്ന ഔദ്യോഗിക രേഖയായ ആർ.ടി.സി. (റെക്കോർഡ് ഓഫ് റൈറ്റ്‌സ്, ടെനൻസി ആൻഡ്‌ ക്രോപ്‌സ്) യിൽ ഈ കെട്ടിടങ്ങളും ഭൂമികളുമെല്ലാം തങ്ങളുടെ കീഴിലുള്ളതാണെന്നാണ് വഖഫ് ബോർഡിന്റെ വാദം.
<br>
TAGS : WAQF ISSUE | SRIRANGAPATNA
SUMMARY : Waqf Board claims agricultural lands; Farmers’ strike on 20th in Srirangapatna

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ്...

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക്...

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു...

Topics

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

Related News

Popular Categories

You cannot copy content of this page