Friday, November 7, 2025
23.4 C
Bengaluru

ആദ്യം തല്ലിയത് റാപ്പിഡോ ഡ്രൈവർ തന്നെയാണോ? യുവതിയുടെ പരാതിയില്‍ ട്വിസ്റ്റ്?

ബെംഗളൂരു: ബെംഗളൂരുവിലെ ഫുട്‌വെയർ ഷോറൂമിന് സമീപം യുവതിയെ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ ആക്രമിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്‌. യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത റാപ്പിഡോ ബൈക്ക് ഡ്രൈവര്‍ സുഹാസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായാത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ പലതും വ്യാജമാണെന്നും യുവതിയാണ് ആദ്യം തന്നെ ആക്രമിച്ചതെന്നും റാപ്പിഡോ ഡ്രൈവര്‍ വെളിപ്പെടുത്തി. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് യുവാവ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ജയനഗറില ജ്വല്ലറി ജീവനക്കാരിയായ യുവതിയാണ് പരാതിക്കാരി. ശനിയാഴ്ച ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചപ്പോൾ യാത്രാമധ്യേ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെയാണ് ഡ്രൈവർ യുവതിയെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ആഘാതത്തിൽ യുവതി നിലത്ത് വീണു. യാത്രാക്കൂലി നൽകാനും ഹെൽമെറ്റ് തിരികെ നൽകാനും സ്ത്രീ വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. ബൈക്ക് യാത്രികൻ സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ സ്ത്രീയെയും ബൈക്ക് ഓടിച്ചിരുന്നയാളെയും ജയനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ അശ്രദ്ധമായി വാഹനമോടിച്ചെന്നും സിഗ്നലുകൾ ലംഘിച്ചെന്നും അത് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർ തന്നെ മർദ്ദിച്ചതെന്നും യുവതി പറഞ്ഞു.

അതേസമയം ബൈക്കില്‍ കയറിയപ്പോള്‍ മുതല്‍ യുവതി നിര്‍ത്താതെ പരാതികള്‍ പറയുകയായിരുന്നുവെന്നും യുവതിയെ വേഗം ഓഫീസില്‍ എത്തിക്കാനായി താന്‍ കുറുക്കുവഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. ട്രാഫിക് ഒഴിവാക്കാന്‍ സ്ഥിരമായി താന്‍ ഈ വഴി യാത്രകാരെ കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇത്തവണ ബൈക്കിനെ ബ്ലോക്ക് ചെയ്ത് ഒരു കാര്‍ മുന്നില്‍ വന്നുപ്പെട്ടു. അതിനാല്‍ യുവതിയുടെ ഓഫീസിലെത്താന്‍ വെറും നൂറ് മീറ്റര്‍ മാത്രം ഉള്ള ഒരിടത്ത് വണ്ടി നിര്‍ത്തി. പിന്നാലെയാണ് യുവതി ഡ്രൈവറോട് കയര്‍ത്ത് വാഹനത്തിന് മുന്നിലേക്ക് വന്നത്. തുടർന്ന് എവിടെ നിന്നാണ് ഡ്രൈവിംഗ് പഠിച്ചതെന്നും എന്തിനാണ് ഇവിടെ വാഹനം നിര്‍ത്തിയതെന്നും ചോദിച്ച് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ പരാതിയില്‍ പറയുന്ന പോലെ താനും യുവതിയെ മര്‍ദിച്ചുവെന്ന് യുവാവ് സമ്മതിച്ചു. പക്ഷെ തന്നെ തുടര്‍ച്ചയായി മര്‍ദിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്നാണ് ഡ്രൈവറുടെ വാദം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

SUMMARY:
Was the Rapido driver the first to hit her? Twist in the woman’s complaint

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും...

തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്തു; അനില്‍ അക്കരക്കെതിരേ കേസ്

തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു....

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടി രൂപയുടെ വസ്‌തുക്കള്‍ പോയെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക...

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍...

Topics

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ....

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന...

സത്യസായിബാബ ജന്മശതാബ്ദി; പുട്ടപര്‍ത്തിയിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി...

കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ്...

Related News

Popular Categories

You cannot copy content of this page