റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരൻ മരിച്ചതായി ഇന്ത്യൻ എംബസ്സിയാണ് സ്ഥിരീകരിച്ചത്.
റിയാദ് വിമാനത്താവളത്തില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 13 ആയി. 300-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പൗരന്മാരുടെ ക്ഷേമന്വേഷണത്തിനായി എംബസി അധികൃതർ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ട്. ഞങ്ങളുടെ ഉദ്യോഗസ്ഥർ ആശുപത്രി അധികൃതരെയും ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണെന്നും എംബസി വ്യക്തമാക്കി.
വിമാനത്താവളത്തിന് നേരെയുണ്ടായ പ്രകോപനത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി തിരിച്ചടിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി ഹൂതി വിമതരും വ്യക്തമാക്കി.
SUMMARY: Houthi attack at Riyadh airport: Injured Indian national dies.















