കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് ഡയറക്ടർ ദിനില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. അതേസമയം സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി യുവതിയെ അപമാനിച്ചെന്ന ആരോപണത്തില്‍ ചീഫ് അസോഷിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിയുമായി വേയ്ഫാറര്‍ ഫിലിംസും രംഗത്തെത്തി.
കാസ്റ്റിങ് കൗച്ചിന്‍റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പരാതി. തേവര പോലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് നിര്‍മാണക്കമ്പനി പരാതി നല്‍കിയത്. ദിനില്‍ ബാബുവുമായി വേയ്ഫാറര്‍ ഫിലിംസിന് ബന്ധമില്ലെന്നും വേയ്ഫാറിന്‍റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി.
എന്നാല്‍ കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമാണെന്നും തന്നോട് പരാതിക്കാരി പണം ആവശ്യപ്പെട്ടിരുന്നുവെന്നും ആരോപണവിധേയനായ ദിനില്‍ ബാബു പ്രതികരിച്ചു. താന്‍ ദുല്‍ഖറിന്‍റെ കമ്പനിയുടെ പേരിലല്ല നടിയുമായി സംസാരിച്ചത്. അവര്‍ തന്നോട് എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ആ കമ്പനിയുടെ ലാന്‍ഡ്മാര്‍ക്ക് മാത്രമാണ് താന്‍പറഞ്ഞിട്ടുള്ളതെന്നും ദിനില്‍ ബാബു പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
SUMMARY: Woman files complaint against Assoc. Director Dinil Babu for allegedly trying to rape her by promising her a chance in a movie