സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ കേസ്

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് ഡയറക്ടർ ദിനില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. അതേസമയം സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി യുവതിയെ അപമാനിച്ചെന്ന ആരോപണത്തില്‍ ചീഫ് അസോഷിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിയുമായി വേയ്ഫാറര്‍ ഫിലിംസും രംഗത്തെത്തി.

കാസ്റ്റിങ് കൗച്ചിന്‍റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പരാതി. തേവര പോലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് നിര്‍മാണക്കമ്പനി പരാതി നല്‍കിയത്. ദിനില്‍ ബാബുവുമായി വേയ്ഫാറര്‍ ഫിലിംസിന് ബന്ധമില്ലെന്നും വേയ്ഫാറിന്‍റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി.

എന്നാല്‍ കാസ്റ്റിംഗ് കൗച്ച്‌ പരാതി വ്യാജമാണെന്നും തന്നോട് പരാതിക്കാരി പണം ആവശ്യപ്പെട്ടിരുന്നുവെന്നും ആരോപണവിധേയനായ ദിനില്‍ ബാബു പ്രതികരിച്ചു. താന്‍ ദുല്‍ഖറിന്‍റെ കമ്പനിയുടെ പേരിലല്ല നടിയുമായി സംസാരിച്ചത്. അവര്‍ തന്നോട് എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ആ കമ്പനിയുടെ ലാന്‍ഡ്മാര്‍ക്ക് മാത്രമാണ് താന്‍പറഞ്ഞിട്ടുള്ളതെന്നും ദിനില്‍ ബാബു പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

SUMMARY: Woman files complaint against Assoc. Director Dinil Babu for allegedly trying to rape her by promising her a chance in a movie

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories