മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ ആലി – സുലൈഖ ദമ്പതികളുടെ മകളാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Woman found dead in husband’s house














