തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ വീണത്. ഈ കമ്പാർട്ട്മെന്റിൽ കയറിയ ആൾ വർക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. യുവതിയും തിരുവനന്തപുരം സ്വദേശിയാണ്. ഇയാൾ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. ഇയാളെ ആർ.പി.എഫ് കസ്റ്റിഡിയിൽ എടുത്തു. ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
SUMMARY: Woman pushed from moving train in Varkala, accused arrested, condition of woman critical













