വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കുമ്പളഗോഡു പോലീസ് പരിധിയിലെ ഗെരുപാളയയിലാണ് സംഭവം. ബീഹാര്‍ സ്വദേശിനി റീമ കുമാരി (20) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് ധീരജ് കുമാറിനായി പോലീസ് തിരിച്ചല്‍ ആരംഭിച്ചു.

വീട്ടിൽ നിന്ന് ദിവസങ്ങളായി അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിക്കുള്ളിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പോലീസ് നടത്തിയ അന്വേഷണത്തിൽ,  യുവതിയുടെ ഭർത്താവ് സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് മുങ്ങിയതായി കണ്ടെത്തി. ഇയാളെ കേസിലെ പ്രധാന പ്രതിയായി കണക്കാക്കി പ്രത്യേക സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ, സി.സി.ടി.വി. ദൃശ്യങ്ങൾ, യാത്രാവിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊലപാതകം നടന്നതിന് ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വീട്ടിൽ തന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഒളിപ്പിച്ച് സംഭവം മറച്ചുവയ്ക്കാനുള്ള ശ്രമമുണ്ടായിരുന്നോയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. കൊലപാതകത്തിന്റെ കാരണം, ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങളോ മറ്റ് തർക്കങ്ങളോ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. വീട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ, രക്തസാമ്പിളുകൾ, മറ്റ് ഫോറൻസിക് തെളിവുകൾ എന്നിവ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഒരു വർഷം മുമ്പാണ് ഇരുവരും ജോലി തേടി ബെംഗളൂരുവിലേക്ക് എത്തിയത്. ഗെരുപാളയയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ അടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നു.
SUMMARY: Woman’s body found wrapped in bedsheet in rented house, search underway for husband

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് രോഗബാധ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ...

ഉത്തർപ്രദേശിൽ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി അപകടം: 5 മരണം, 17 പേർക്ക് പരുക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ...

മെസിയുടെ പേരില്‍ തട്ടിപ്പ്; ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക...

ഖേഷം ദ്വീപിൽ വീണ്ടും യു.എസ് ആക്രമണം; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി...

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

പെൻഷൻകാർക്കും സ​ർ​ക്കാ​ർ ജീവനക്കാർക്കും ക്ഷാമബത്ത 18 ശതമാനമായി വർധിപ്പിച്ച് ക​ർ​ണാ​ട​ക

ബെംഗ​ളൂ​രു: സം​സ്ഥാ​നത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത (ഡി.​എ) അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 15.75...

റെയില്‍പാളം മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന്...

Related Articles

Popular Categories