നീറ്റ് ക്രമക്കേട്; എൻടിഎ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്താൻ സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. നവീകരിച്ച കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പരിശോധിക്കാൻ താനും ജസ്റ്റിസ് അലോക് ആരാധെയും ആഗ്രഹിക്കുന്നുവെന്ന് ജസ്റ്റിസ് നരസിംഹ വ്യക്തമാക്കി. ന്യൂഡല്‍ഹി മിന്റോ റോഡിലെ 55,521 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ എൻടിഎ ആസ്ഥാനത്താണ് ജസ്റ്റിസുമാർ പരിശോധന നടത്തുക.

ഇവിടെയൊരുക്കിയിരിക്കുന്ന ഇൻഫ്രാസ്ട്രക്ചർ, ജീവനക്കാരുടെ എണ്ണം, സിഐഎസ്‌എഫ് സുരക്ഷ എന്നിവ കോടതി നേരിട്ട് വിലയിരുത്തും. താല്‍ക്കാലിക സംവിധാനങ്ങള്‍ക്ക് പകരം പരീക്ഷാ നടത്തിപ്പിനായി ഒരു സ്ഥിരം സംവിധാനം നിലവില്‍ വരണമെന്ന് കോടതി നിർദേശിച്ചു. ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്ന രീതി അവസാനിപ്പിച്ച്‌ സ്ഥിരം ജീവനക്കാരെയും സ്ഥിരം വിഭാഗങ്ങളെയും നിയമിക്കണമെന്നാണ് കോടതിയുടെ കല്‍പന.

പരീക്ഷാ പരിഷ്കാരങ്ങളെക്കുറിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ നന്ദൻ നിലേകണി സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ഭാഗികമായ ക്രമീകരണങ്ങള്‍ മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും ഈ മാസം അവസാനത്തോടെ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

SUMMARY: irregularities: Supreme Court to visit NTA headquarters in person for inspection

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് പിന്നാലെ നെയ്യ്, വെണ്ണ, പനീർ വിലയും വർധിപ്പിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) നടപടികളിലെ...

യെലഹങ്കയിൽ 13.20 ലക്ഷത്തിന്റെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ആഭരണശാലയിൽനിന്ന് 13.20 ലക്ഷം രൂപ വിലവരുന്ന...

18 വയസിൽ കൊലപാതകം; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ

തൃശൂർ: 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു

ഡൽഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തർ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കുന്നംകുളം, ചെറുവത്തൂർ കുടുംബാംഗം മോളി കൊച്ചുണ്ണി (75) ബെംഗളൂരുവിൽ...

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ഷാർജ: യുഎഇയിലെ ഷാർജയില്‍ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു....

കേരളസമാജം കന്നഡ രാജ്യോത്സവ ആഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം...

Related Articles

Popular Categories