ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; മൂന്ന് കൗമാരക്കാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സ്വരൂപ് നഗറിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായി. പത്തൊന്‍പതുകാരനായ ശിവം ഗണേഷ്, പതിനേഴും പതിനാറും വയസ് പ്രായമുള്ള മൂന്ന് പേരുമാണ് കേസിലെ പ്രതികള്‍. പ്രതികളിലൊരാളായ പതിനേഴുകാരന്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ്. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം ഉപദ്രവിച്ചത്. തുടര്‍ന്ന് മറ്റുള്ളവരും ഇവിടേയ്ക്ക് എത്തുകയും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വരൂപ് നഗറിലെ കുശക് റോഡിലുള്ള ഒരു വയലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വലതു കൈ നഷ്ടപ്പെട്ട നിലയിലും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുമായിരുന്നു മൃതദേഹം. ശരീരത്തില്‍ എട്ടോളം മുറിവുകളുണ്ടായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശരീരത്തില്‍ എട്ടോളം മുറിവുകളുണ്ടായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം സ്ഥലത്തുകൊണ്ട് ഉപേക്ഷിച്ചതാണെന്നും മനസിലായി. മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അന്വേഷണ ഉദദ്യോഗസ്ഥന്‍ പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹമെന്നതിനാല്‍ പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തുക എന്നത് പ്രയാസകരമായിരുന്നു. ഏറെ അന്വേഷിച്ച ശേഷമാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടെത്താന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലോകേശ്വരന്‍, എസിഡി രവീന്ദര്‍ അഹല്‍വാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. ടെമ്പോയില്‍ എത്തിയ സംഘമാണ് മൃതദേഹം ഉപേക്ഷിച്ചുപോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ലെങ്കിലും തുടരന്വേഷണത്തില്‍ ടെമ്പോയുടെ ഉടമസ്ഥനെ കണ്ടെത്തി. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പതിനേഴുകാരനായ സഹോദരനാണ് വാഹനം ഉപയോഗിച്ചിരുന്നതെന്ന് അയാള്‍ പോലീസിന് മൊഴി നല്‍കി.

വെള്ളിയാഴ്ച രാത്രി സുഹൃത്തായ പതിനാഴുകാരനെ കാണാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. പതിനേഴുകാരനാണ് പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത്. ഉപദ്രവിച്ച വിവരം പുറത്ത് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പ്രതി സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായികുന്നു. പത്തൊന്‍പതുകാരനായ ശിവം ഗണേഷ്, പതിനേഴും പതിനാറും വയസ് പ്രായമുള്ള മൂന്ന് പേരുമാണ് കേസിലെ പ്രതികള്‍. പ്രതികള്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും സംഭവ സമയം ധരിച്ച വസ്ത്രവും പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച പെണ്‍കുട്ടി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വരൂപ് നഗറില്‍ എത്തിയത്. ഒരു ജോലി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ജോലി കണ്ടെത്തുന്നതിനായി മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കുകയായിരുന്നു പെൺകുട്ടി.

പ്രതികളിൽ നിന്ന് കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചതായി കരുതുന്ന രണ്ട് കത്തികളും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധനകളും സാങ്കേതിക തെളിവുകളും ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔട്ടർ നോർത്ത് ജില്ലയിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ശോഭിത് സക്സേന അറിയിച്ചു.
SUMMARY: 16-year-old girl gang-raped and murdered in Delhi; four people, including three teenagers, arrested.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം,...

ബെംഗളൂരുവിൽ നഴ്സായ 26കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആസിഡൊഴിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ജെ.പി. നഗറിൽ 26കാരിയായ നഴ്സിനെ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച്...

 ‘ആർപ്പോ ഇർറോ 2026’; വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിന്റെ ഓണാഘോഷം 'ആർപ്പോ ഇർറോ...

മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ....

ഐപിസി ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെൻ്റർ വൺ വാർഷിക...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം,...

ബെംഗളൂരുവിൽ നഴ്സായ 26കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആസിഡൊഴിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ജെ.പി. നഗറിൽ 26കാരിയായ നഴ്സിനെ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച്...

 ‘ആർപ്പോ ഇർറോ 2026’; വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിന്റെ ഓണാഘോഷം 'ആർപ്പോ ഇർറോ...

മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ....

ഐപിസി ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെൻ്റർ വൺ വാർഷിക...

ഗണേശ വിഗ്രഹ നിമജ്ജനം; ഹലസൂരു മേഖലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ഹലസൂരു ഉൾപ്പെടെയുള്ള കിഴക്കൻ...

എംഡിഎംഎ ഉപയോഗം: തൊടുപുഴ നഗരസഭാ മുൻ ചെയർമാനടക്കം രണ്ടുപേർ പിടിയിൽ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ...

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ  വഴി തിരിച്ചുവിടും

ബെംഗളൂരു: തുമക്കൂരുവിൽ യാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ...

Related Articles

Popular Categories