തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് രാഹുലിനെതിരെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആരോപണങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
നിർബന്ധിത ഗർഭഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയർന്നു വന്നതിനു പിന്നാലെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നിരുന്നു രാഹുലിന്. തുടർന്ന് എംഎല്‍എ സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി.
രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും ചാറ്റും അടക്കം റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.
ഗുരുതര ആരോപണമായിരുന്നു രാഹുലിനെതിരെ യുവതി ഉയര്‍ത്തിയത്. കടുത്ത പ്രതിരോധത്തിലാവുകയും ഹൈക്കമാന്‍ഡ് കൈയൊഴിയുകയും ചെയ്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.
SUMMARY: Women’s Commission files case against Rahul Mangkootatil