Sunday, November 2, 2025
27.3 C
Bengaluru

യക്ഷഗാനകലാകാരന്‍ ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

കാസറഗോഡ് : പ്രശസ്ത  യക്ഷഗാനകലാകാരന്‍ കാസറഗോഡ് പെര്‍ള നെല്ലിക്കുഞ്ചയിലെ ഗോപാലകൃഷ്ണക്കുറുപ്പ്(90) അന്തരിച്ചു. നീലേശ്വരം പട്ടേന പാലക്കുഴിയിലെ വസതിയിലായിരുന്നു അന്ത്യം. കര്‍ണ്ണാടക സര്‍ക്കാരിന്റെ രാജ്യപുരസ്‌ക്കാരവും കേരള സര്‍ക്കാരിന്റെ ഗുരുപൂജ പുരസ്‌ക്കാരവും അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു.

യക്ഷഗാനകലാകാരനായിരുന്ന ചന്തുക്കുറുപ്പിന്‍റെ മകനായി 1935 ഡിസംബര്‍ അഞ്ചിന് പെര്‍ള നെല്ലിക്കുഞ്ചയിലാണ് ജനനം.  പിതാവില്‍ നിന്നാണ് അദ്ദേഹം യക്ഷഗാനത്തില്‍ പരിശീലനം നേടിയത്.  1958 മുതല്‍ കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ ശിശില എന്ന സ്ഥലത്ത് താമസിച്ചു. യക്ഷഗാനം പഠിപ്പിക്കുകയും ചെയ്തിരുന്നു. യക്ഷഗാനം സംബന്ധിച്ച് കന്നഡഭാഷയില്‍ മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും പരിപാടി അവതരിപ്പിച്ചിരുന്ന ഗോപാലകൃഷ്ണക്കുറുപ്പ് മൃദംഗം, ചെണ്ട, ബെബ്ബാര്‍ സംഗീതം എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

ബെംഗളൂരു ജ്ഞാനപഥ അവാര്‍ഡ്, മൂഡുബദ്ര അവാര്‍ഡ്, യക്ഷഗാനകലാരംഗ ഉഡുപ്പി അവാര്‍ഡ്, ഷേണി അക്കാദമി പുരസ്‌ക്കാരം, രാമചന്ദ്രപുര സ്വാമി ഹൊസനഗരം പുരസ്‌കാരം, ബെല്‍ത്തങ്ങാടി പ്രഥമ സാഹിത്യ അവാര്‍ഡ്, എടനീര്‍മഠ സമ്മാനം, വിശ്വവിദ്യാലയ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

ഭാര്യ: ശ്രീദേവി(നീലേശ്വരം പട്ടേന). മക്കള്‍ : ജയന്തി(അംഗണ്‍വാടി സൂപ്പര്‍ വൈസര്‍), അനിത, സുബ്രഹ്‌മണ്യന്‍. മരുമക്കള്‍ : വിജയന്‍(പാലക്കുഴി), സുരേന്ദ്രന്‍(കൊടക്കാട്), ധന്യ(തൃത്താല).
<br>
TAGS : OBITUARY
SUMMARY : Yakshagaana artist Gopalakrishna Kurup passed away

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് മുസ്ലീം ലീഗ്, ഗണേഷ് കുമാര്‍ തറ മന്ത്രി’; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: മുസ്ലീംലീഗിനെതിരേയും മന്ത്രി ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍...

ബാഹുബലി കുതിച്ചുയര്‍ന്നു; ഐഎസ്‌ആര്‍ഒയുടെ സിഎംഎസ്-03 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌ആര്‍ഒയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ...

തദ്ദേശ തിരഞ്ഞെടുപ്പ്: കവടിയാറില്‍ കെ.എസ് ശബരീനാഥൻ മത്സരിക്കും

തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കാൻ മുൻ എംഎല്‍എ കെ.എസ് ശബരീനാഥനെ കളത്തിലിറക്കി കോണ്‍ഗ്രസിന്റെ...

കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത്...

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന്...

Topics

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ...

പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സംഭവം ബെംഗളൂരു ഉത്തരഹള്ളിയില്‍

ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി...

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക്...

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ...

Related News

Popular Categories

You cannot copy content of this page