ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ പുലർച്ചെ 5 മുതൽ 11 വരെയാകും സർവീസ് നടക്കുകയെന്ന് ബിഎംആർസി അറിയിച്ചു. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാത ഉദ്ഘാടനം ചെയ്യും. 11 മുതലാകും യാത്രക്കാർക്കുള്ള സർവീസ് ആരംഭിക്കുക. ഇതോടെ നമ്മ മെട്രോയുടെ നീളം 96.1 കിലോമീറ്ററായി വർധിക്കും.
3 ഡ്രൈവറില്ലാ ട്രെയിനുകൾ 25 മിനിറ്റ് ഇടവേളയിലാണ് സർവീസ് നടത്തുക. ആദ്യ ഘട്ടത്തിൽ പ്രതിദിനം 25,000 പേർ പാതയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ 15 ട്രെയിനുകളുമായി സർവീസ് പൂർണ തോതിൽ ആരംഭിക്കുമ്പോൾ ഇതു 2 ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
SUMMARY: Yellow Line: Trains from terminals to operate from 5 am to 11 pm.