കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന കേസില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റില്‍. മൊബൈല്‍ ചാർജർ ഉപയോഗിച്ചായിരുന്നു മർദനം. ദേഹമാസകലം മർദനമേറ്റ പാടുകളുമായി യുവതി മരട് പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
പുറത്തുപോകാൻ ഒരിക്കലും അനുവദിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗോപു പുറത്തുപോകുമ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോകാറുള്ളതെന്നും കഴിഞ്ഞ കുറെക്കാലമായി ഇയാള്‍ നിരന്തരം മർദിക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. മൊബൈല്‍ ചാർജർ പൊട്ടുന്നതുവരെ മർദിക്കുകയെന്നതായിരുന്നു ഗോപുവിന്റെ രീതിയെന്നും യുവതി പറയുന്നു.
വിവാഹമോചിതയാണ് യുവതി. ആദ്യബന്ധത്തിലെ കുട്ടിയെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
SUMMARY: Youth Morcha leader arrested for brutally beating his partner














