Wednesday, October 22, 2025
23.5 C
Bengaluru

ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ബെംഗളൂരു: കടുത്ത വേനലിനിടെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മഴ ലഭിച്ചിട്ടും വേനൽചൂടിൽ നിന്ന് നേരിയ ആശ്വാസം പോലും ലഭിക്കാതെ ബെംഗളൂരുവിലെ പകലുകള്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളിലും അടിപ്പാതകളിലും വെള്ളം കയറി ഗതാഗത തടസം വരെ ഉണ്ടായി. 159 ദിവസങ്ങൾക്ക് ശേഷമാണ് നഗരത്തില്‍ മഴ എത്തിയത്. കൊടും ചൂടിൽ വെന്തുരുകുന്ന നഗരവാസികൾക്ക് മഴയുടെ വരവ് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചൂട് വീണ്ടും പഴയപടിയായി.

നഗരത്തിലെ താപനില വർധിക്കുന്നതനുസരിച്ച് മിക്കവരും വീടുകളിലും ജോലിസ്ഥലങ്ങളിലും എയർ കണ്ടീഷനറുകൾ സ്ഥാപിക്കുകയാണ്. ചെറുകിട സംരംഭങ്ങൾ, നഗരത്തിലുടനീളമുള്ള വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കായി എസി യൂണിറ്റുകൾ വാടകയ്‌ക്കെടുക്കുന്നതും വർധിക്കുന്നുണ്ട്.

എസി വാടകയ്‌ക്കെടുക്കുന്നതിനുള്ള ആവശ്യം മുൻവർഷത്തേക്കാൾ ഇരട്ടിയായിട്ടുണ്ടെന്നും നിലവിലുള്ള സ്റ്റോക്ക് പെട്ടെന്ന് തീരുന്നതായും എസി ഇൻസ്റ്റാളേഷൻ കൈകാര്യം ചെയ്യുന്ന ഇന്ദിരാനഗറിലെ ടി.എസ്. ആൻഡ് കമ്പനിയുടെ ഉടമ അബ്ദുൾ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഐടി ജീവനക്കാരാണ് പ്രധാനമായും എസി വാടകയ്ക്ക് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ യൂണിറ്റ് വാങ്ങുന്നതിനുപകരം കുറഞ്ഞ കാലയളവിലേക്ക് വാടകയ്ക്ക് എടുക്കുന്നതാണ് നിലവിലെ ട്രെൻഡ് എന്നും അദ്ദേഹം വിശദീകരിച്ചു.

എസി വാടക നിരക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ നിലവിൽ താരതമ്യേന വാടക നിരക്ക് കുറവാണ്. സ്റ്റാർ റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ് സാധാരണ നിരക്കുകൾ നിശ്ചയിക്കുന്നത്. 5 സ്റ്റാർ എസികൾക്ക് 3 സ്റ്റാർ എസികളേക്കാൾ വില കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. മെയ്‌ അവസാനത്തോടെ എസി ഉപഭോക്താക്കളുടെ എണ്ണം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വർണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; റെഡ് അലർട്ടുകൾ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ...

നീരജ് ചോപ്രയെ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു

ന്യൂഡൽഹി: ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ്...

ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ: യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി ഭർത്താവ്. മണ്ണഞ്ചേരി സ്വദേശി...

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിയുടെ...

Topics

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

Related News

Popular Categories

You cannot copy content of this page