Wednesday, August 13, 2025
23.8 C
Bengaluru

എപ്പിഗാമിയ സഹസ്ഥാപകൻ രോഹൻ മിർചന്ദാനി ഹൃദയാഘാതം മൂലം മരിച്ചു; അന്ത്യം 41-ാം വയസിൽ

ന്യൂഡൽഹി : ലഘുഭക്ഷണ ബ്രാൻഡായ എപ്പിഗാമിയയുടെ സഹസ്ഥാപകനായ രോഹൻ മിർചന്ദാനി അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ കാണപ്പെടാറുള്ള എപ്പിഗാമിയ യോഗർട്ട് ബ്രാൻഡിന്റെ സ്ഥാപകരിലൊരാളാണ് രോഹൻ മിർചന്ദാനി. തനതായ രുചിയും, മികച്ച ഗുണനിലവാരവും എപ്പിഗാമിയെ ജനപ്രിയ ബ്രാൻഡാക്കി. ഫ്രഞ്ച് ഡയറി കമ്പനിയായ ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണും ഈ കമ്പനിയില്‍ നിക്ഷേപകരാണ്.

2013-ൽ ഡ്രംസ് ഫുഡ് ഇന്റർനാഷണലിന്റെ സഹസ്ഥാപകനായി രോഹൻ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചു. റോഹൻ മിർചന്ദാനി, ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവർ ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിലാണ് ഇത് ആരംഭിച്ചത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം.

2015-ലാണ് രോഹനും സംഘവും ചേർന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗ്രീക്ക് യോഗട്ട് പരിചയപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയ പ്രൊഡക്ട് ആയിരുന്നു ഇത്. പലരുചികളിൽ ലഭ്യമാവുന്ന യോഗർട്ട് ഉത്പന്നങ്ങൾ ജനങ്ങൾക്ക് താൽപര്യമുള്ളതിനാൽ തന്നെ എപ്പിഗാമിയ നഗരങ്ങളിൽ ജനപ്രിയമായി മാറിയത് അതിവേഗത്തിലായിരുന്നു. റോഹൻ മിർചന്ദാനി 2023 ഡിസംബറിൽ എക്‌സിക്യൂട്ടീവ് ചെയർമാനായി മാറി. സഹസ്ഥാപകനായ രാഹുൽ ജെയിൻ സഹസ്ഥാപകനും സി.ഇ.ഒയും ആയി ചുമതലയേറ്റു.
<br>
TAGS : EPIGAMIA | ROHAN MIRCHANDANI
SUMMARY : Epigamia co-founder Rohan Mirchandani dies of heart attack

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍....

കോട്ടയം ജില്ലയുടെ 50-ാമത് കലക്ടറായി ചേതൻ കുമാര്‍ മീണ ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച...

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍...

പാലക്കാട് ഫോറം ബെംഗളൂരു വാർഷിക പൊതുയോഗം

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ...

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്...

Topics

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

Related News

Popular Categories

You cannot copy content of this page