Friday, January 9, 2026
24.1 C
Bengaluru

ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം, റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: ആലപ്പുഴയിലെഅസാധാരണ വൈകല്യത്തോടെ ജനിച്ച ശിശുവിന്റെ ചികിത്സാപിഴവ്‌ കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. വീഴ്ച ഉണ്ടായവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രിക്കൂട്ടിച്ചേർത്തു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നമെന്നും ചില ടെസ്റ്റുകൾ നടത്താൻ ഡോക്ടർമാർ സന്നദ്ധരാകാത്തതായിരുന്നു പ്രശ്‌നമെന്ന്‌ മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിൽ സൗകര്യം വർധിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ രണ്ട് സ്‌കാനിങ് സെന്ററുകള്‍ ഇന്നലെ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തിരുന്നു.

ആലപ്പുഴ നവറോജി പുരയിടത്തില്‍ സുറുമിയ്‌ക്കാണ്‌ ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ശിശു ജനിച്ചത്. ഗര്‍ഭസ്ഥാവസ്ഥയില്‍ ആലപ്പുഴ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഇവിടെയുള്ള ഡോക്ടറുടെ വീട്ടിലുമാണ് സുറുമി ചികിത്സ തേടിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പലതവണ സ്കാനിങ്ങിനും വിധേയയായി. സ്‌കാനിങ്‌ റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടർ ഗർഭസ്ഥ ശിശുവിന്‌ കുഴപ്പമൊന്നും ഇല്ലെന്നാണ്‌ മാതാപിതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രസവശേഷമാണ് ശിശുവിന്‌ ഗുരുതര അംഗപരിമിതികള്‍ ഉള്ളതായി അറിയുന്നത്. ചികിത്സിച്ച ഡോക്ടർക്കും സ്‌കാനിങ്‌ നടത്തിയ സ്വകാര്യ ലാബിനും വീഴ്ച വന്നതായി ആരോപിച്ചാണ് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക്‌ ഉൾപ്പെടെ പരാതി നല്‍കിയത്.
<br>
TAGS : VEENA GEORGE
SUMMARY : The Minister said that action will be taken as soon as the report is received in the case of a baby born with serious disabilities

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലപ്പുറത്ത് ഓട്ടോറിക്ഷയില്‍നിന്നു തെറിച്ചു വീണ് ആറാം ക്ലാസുകാരനു ദാരുണാന്ത്യം

മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന്...

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി...

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ജനനായകന് അനുമതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ...

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌...

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി....

Topics

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും...

പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ...

വൈറ്റ്ഫീൽഡിൽ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ...

ബെംഗളൂരുവില്‍ വാഹനങ്ങളുടെ ഹൈ ബീം, കളർ ലൈറ്റുകൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ...

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ...

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍...

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും 

ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ്...

Related News

Popular Categories

You cannot copy content of this page