താര സംഘടന അമ്മയില്‍ തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല

താര സംഘടന അമ്മയില്‍ തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ലെന്ന് സംഘടന. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ 20 പേര്‍ക്ക് എതിരായ മൊഴികളില്‍ കേസ് എടുത്താല്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നിലവിലെ താല്‍ക്കാലിക കമ്മറ്റി തുടരും. സംഘടനയുടെ ബൈലോ പ്രകാരം ഒരു വര്‍ഷം വരെ അഡ്‌ഹോക് കമ്മറ്റിക്കു തുടരാം.

നടന്മാര്‍ക്കെതിരായി ലൈംഗികപീഡന പരാതി നല്‍കിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്‌സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും. ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ല്‍ അധികം മൊഴികള്‍ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതാണ് താര സംഘടനയുടെ തിരഞ്ഞെടുപ്പിന് തടസ്സം.

മത്സരിക്കാന്‍ ആളുകള്‍ മുന്നോട്ടു വരുന്നില്ല. പുതിയ ഭാരവാഹികളെ കണ്ടെത്തിയാലും പ്രശ്‌നങ്ങള്‍ തുടരും. ഇതോടെയാണ് താല്‍ക്കാലിക കമ്മിറ്റിയെ പരമാവധി നാള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം. സംഘടനാ ചട്ടപ്രകാരം ഒരു വര്‍ഷം വരെ തുടരാം. നിലവിലെ പ്രശ്‌നങ്ങളെല്ലാം ഒതുങ്ങിയ ശേഷമാകും തിരഞ്ഞെടുപ്പ്.

TAGS : AMMA | ELECTION
SUMMARY : There will be no election soon in Amma

LEAVE A REPLY

Please enter your comment!
Please enter your name here