Sunday, November 9, 2025
19.8 C
Bengaluru

ദലൈ ലാമയെ വരവേറ്റ് ബൈലക്കുപ്പ

ബെംഗളൂരു : ഒരുമാസത്തെ വിശ്രമത്തിനായി മൈസൂരു ബൈലക്കുപ്പയിലെത്തിയ ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമയ്ക്ക് ഉജ്ജ്വല വരവേൽപ്പു നൽകി ടിബറ്റൻ സമൂഹം. ഹിമാചൽപ്രദേശിലെ ധർമശാലയിൽനിന്ന്‌ വെള്ളിയാഴ്ച പുറപ്പെട്ട ദലൈ ലാമ ശനിയാഴ്ച ബെംഗളൂരുവിലെത്തി സ്വകാര്യഹോട്ടലിൽ തങ്ങിയശേഷം ഞായറാഴ്ച രാവിലെയാണ് ബൈലക്കുപ്പയിലേക്ക് തിരിച്ചത്.

ബൈലക്കുപ്പ ടിബറ്റൻ കേന്ദ്രത്തിലെ താഷിലുമ്പൊ മൊണാസ്ട്രിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. റോഡുകളിൽ തോരണങ്ങള്‍ ചാർത്തിയിരുന്നു. വാദ്യമേളവും കലാവതരണവും ഉണ്ടായി. മൊണാസ്ട്രിയിലെ മുഖ്യഹാളിൽ ആചാരപൂർവം വരവേൽപ്പുനടന്നു. ചടങ്ങിൽ ദലൈ ലാമ വെണ്ണകൊണ്ടുള്ള ദീപംതെളിയിച്ചു.

ഹിമാചൽപ്രദേശിലെ ധർമശാലയാണ് 89 കാരനായ ദലൈ ലാമയുടെ ഇപ്പോഴത്തെ ആസ്ഥാനം. അവിടെ ഇപ്പോൾ ശൈത്യകാലാവസ്ഥയാണ്. അതുകൊണ്ടാണ് ബൈലക്കുപ്പ വിശ്രമത്തിനായി തിരഞ്ഞെടുത്തതെന്നാണ് സൂചന.അതേസമയം ദലൈ ലാമയ്ക്ക് ബൈലക്കുപ്പയിൽ പൊതുപരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. ടിബറ്റൻ സമൂഹത്തിനായി ചില പ്രഭാഷണപരിപാടികൾ ഉണ്ടായേക്കും. 2017-ലാണ് ദലൈ ലാമ അവസാനം കർണാടകയിലെത്തിയത്.

ധർമശാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ അഭയാർഥി ക്യാമ്പാണ് കുശാൽ നഗറിന് സമീപമുള്ള ബെലക്കുപ്പയിലേത്. ഏകദേശം 15,000 ഓളം അഭയാർഥികളാണ് ഇവിടെയുള്ളത്.
<BR>
TAGS : DALAI LAMA | MYSURU
SUMMARY : Bylakuppa, who is attracted to the Dalai Lama

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ്...

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽ​പെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

കേരള എൻജിനിയേഴ്‌സ് അസോസിയേഷന്‍ വാർഷികം ഇന്ന്

ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച...

നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം....

Topics

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

Related News

Popular Categories

You cannot copy content of this page