Wednesday, November 5, 2025
26.7 C
Bengaluru

വാൽമീകി വികസന കോർപ്പറേഷൻ അഴിമതി; മുൻ മന്ത്രിയുടെയും എംഎൽഎയുടെയും വീട്ടില്‍ ഇഡി റെയ്‌ഡ്

ബെംഗളൂരു: മഹർഷി വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുൻ മന്ത്രിയുടെയും എംഎല്‍എയുടേയും വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ്. ബെള്ളാരി കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ബി. നാഗേന്ദ്ര, റായ്ച്ചൂർ റൂറൽ എംഎൽഎയും മഹർഷി വാൽമീകി കോർപ്പറേഷൻ പ്രസിഡന്‍റുമായ ബസനഗൗഡ ദദ്ദാൽ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്.

റായ്ച്ചൂർ, ബെള്ളാരി, യെലഹങ്ക, കോറമംഗല തുടങ്ങിയ 18 സ്ഥലങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേ സമയം റെയ്‌ഡ് നടത്തിയത്. റെയ്‌ഡില്‍ സുപ്രധാന രേഖകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംഎൽഎ ബി. നാഗേന്ദ്രയെയും വാൽമീകി കോർപ്പറേഷൻ പ്രസിഡന്‍റ് ബസവനഗൗഡ ദദ്ദാലിനെയും എസ്ഐടി ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച ചോദ്യം ചെയ്‌തിരുന്നു.

അതേസമയം, ലോക്കൽ പോലീസിന്‍റെ സഹായം ലഭിച്ചില്ലെന്നും സിആർപിഎഫ് ജീവനക്കാരുടെ സഹകരണത്തോടെയാണ് റെയ്‌ഡ് നടത്തിയതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. ബെംഗളൂരു ഡോളർസ് കോളനിയിലെ രാംകി ഉത്സവ് അപ്പാർട്ട്‌മെന്‍റിലെ നാഗേന്ദ്രയുടെ വീട്ടിലും റെയ്‌ഡ് നടന്നിരുന്നു.

മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷന്‍റെ അക്കൗണ്ടന്‍റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയത്. കോർപറേഷൻ അനധികൃത കൈമാറ്റങ്ങള്‍ നടത്തിയെന്നും ഗ്രാന്‍റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയ ശേഷമാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി. നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.

TAGS: KARNATAKA | MAHARSHI VALMIKI SCAM
SUMMARY: Valmiki scam, ED raids places linked to former Karnataka Minister Nagendra & Cong MLA Daddal

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ജിം ട്രെയിനര്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍...

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി...

കണ്ണൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്....

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍...

കേരളത്തിൽ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഒപി ബഹിഷ്കരിച്ച്‌ ഡോക്ടര്‍മാര്‍

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു....

Topics

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍ 

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി...

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ്...

നമ്മ മെട്രോ പിങ്ക് ലൈന്‍; ആദ്യഘട്ട ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ

ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ...

വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ; മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും

ബെംഗ​ളൂ​രു: വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം...

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

Related News

Popular Categories

You cannot copy content of this page