വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഏപ്രിൽ 30ന് ചിക്കജാല പോലീസ് സ്റ്റേഷന് സമീപത്തെ മൈതാനത്താണ് നൈജീരിയൻ സ്വദേശിനി ലൊവേതിന്റെ (32) മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു.

സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലൊവേതുമായി ബന്ധമുള്ള ആരും സമീപിച്ചിട്ടില്ലാതിരുന്നതിനാൽ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ ലക്ഷ്യവും വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ ലൊവേതുമായി ബന്ധപ്പെട്ടിട്ടുള്ള ഏഴ് പേരെ ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നാണ് ആൺസുഹൃത്ത് അറസ്റ്റിലാകുന്നത്.

TAGS: BENGALURU | CRIME
SUMMARY: Boyfriend arrested for murder of foreign national in Chikkajala

LEAVE A REPLY

Please enter your comment!
Please enter your name here