Friday, December 19, 2025
25 C
Bengaluru

അര്‍ജുന് നാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്കരിച്ചു

ഷിരൂര്‍ ദുരന്തത്തില്‍ മരിച്ച അര്‍ജുന്‍ ഇനി കേരളക്കരയിലെ ജനഹൃദയങ്ങളില്‍ ജീവിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്നാണ് അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 11.20 വരെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും ജനപ്രതിനിധികളുമടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

കണ്ണാടിക്കല്‍ മൂലാടിക്കുഴിയിലെ വീടിന്റെ മുറ്റത്ത് മതിലിനോട് ചേർന്ന് ഒരുക്കിയ ചിതയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്. കഴിഞ്ഞ രാത്രി മുതല്‍ പുലർച്ചെ വരെ കണ്ണാടിക്കല്‍ അങ്ങാടിയില്‍ ആളുകള്‍ ഉറക്കമൊഴിച്ച്‌ കാത്തുനിന്നു. എട്ട് മണിയോടെ മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ 6 മുതല്‍ തന്നെ ആളുകള്‍ കവലയില്‍ എത്തിയിരുന്നു.

8.15ന് മൃതദേഹം കണ്ണാടിക്കല്‍ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തുടർന്ന് ആംബുലൻസിന് പിന്നാലെ ആളുകള്‍ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് കാണാം.

എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളില്‍ അർജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മാല്‍പെയും കാർവാർ എംഎല്‍എ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു.

TAGS :
SUMMARY : Arjun is now in people’s hearts; The body was cremated

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കന്നഡ ഭാഷാപഠന ക്ലാസ്; പുതിയ ബാച്ച് ആരംഭിക്കുന്നു

ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ...

മജെസ്റ്റിക് അയ്യപ്പ ക്ഷേത്രം മണ്ഡലപൂജ 27ന്

ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന്...

അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യര്‍ക്ക് മുൻകൂര്‍ ജാമ്യം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍...

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; അഞ്ചുപേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട...

മരണത്തിലും തണലായി ഒമ്പതുകാരൻ; നിലമേല്‍ അപകടത്തില്‍ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ...

Topics

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബെംഗളൂരു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. നടിയുടെ സ​ഹോ​ദ​രി...

Related News

Popular Categories

You cannot copy content of this page