മരണത്തിലും തണലായി ഒമ്പതുകാരൻ; നിലമേല്‍ അപകടത്തില്‍ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത് വീട്ടില്‍ ബിച്ചുചന്ദ്രൻ്റെയും സി.എം. അഖിലയുടെയും മകനാണ് ദേവപ്രയാഗ്. ദേവപ്രയാഗിൻ്റെ ഒരു വൃക്കയും, കരളും, ഹൃദയവാല്‍വും, രണ്ട് നേത്ര പടലങ്ങളും, തുടങ്ങി അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.

ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരത്തെ റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലെ രോഗികള്‍ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്നോളജിയിലേ രോഗിക്കുമാണ് നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാഗിന് ആദരാഞ്ജലികള്‍ അർപ്പിക്കുകയും കുടുംബത്തിൻ്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.

ഡിസംബർ 15ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസുമായി കാറ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്ത് വച്ച്‌ മരിച്ചിരുന്നു. അതീവ ഗുരുതരവാസ്ഥയിലായിരുന്ന ദേവപ്രയാഗിനെയും മൂന്നുപേരേയും ഉടൻ തന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനില വഷളായതിന് പിന്നാലെ ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 18ന് ദേവപ്രയാഗിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ശാന്തിനികേതൻ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായിരുന്നു ദേവപ്രയാഗ്.

SUMMARY: 9-year-old leaves after donating organs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി. വൈദ്യുതി...

നീറ്റ് ക്രമക്കേട്; എൻടിഎ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്താൻ സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കാൻ...

ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും; സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ...

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

സ്വർണ്ണവിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനവ്; വെള്ളി വിലയിലും വർധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർധന. ഗ്രാമിന്...

Related Articles

Popular Categories