Friday, June 27, 2025
26.2 C
Bengaluru

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്ക് മരണം വരെ ജയില്‍ ശിക്ഷ

ഡല്‍ഹി: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ആജീവനാന്ത ജീവപര്യന്തം. കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി അമ്പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദം കോടതി തള്ളി. താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും പ്രതി സഞ്ജയ് റോയ് കോടതിയില്‍ പറഞ്ഞു. കേസില്‍ 50 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. കേസില്‍ കൊല്‍ക്കത്ത പോലിസിലെ സിവിക് വോളന്റിയറായ സഞ്ജയ് റോയിയെ ആഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തു. ഇരയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സെറ്റിലൂടെയാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്.

സഞ്ജയ് റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. കുറ്റകൃത്യം രാജ്യവ്യാപകമായ രോഷത്തിനിടയാക്കിയിരുന്നു. ഇരയ്ക്ക് നീതി ലഭിക്കണമെന്നും സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലും രാജ്യത്തുടനീളവും ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്യത്തിലുള്ള വലിയ പ്രതിഷേധം അരങ്ങേറി.

TAGS : RG KAR
SUMMARY : RG Kar Medical College rape and murder; Accused sentenced to life imprisonment

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ...

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതിയായ മകൻ കർണാടകയിൽ പിടിയിൽ

ബെംഗളൂരു: കാസറഗോഡ് മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍....

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ്...

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ - നീലീശ്വരം...

നിലമ്പൂർ എംഎല്‍എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്....

Topics

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ...

ബെംഗളൂരുവിൽ നിന്ന് ഗ്വാളിയാറിലേക്ക് പുതിയ ട്രെയിൻ സർവീസുമായി റെയിൽവേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ....

മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർക്ക് നാദപ്രഭു കെംപെഗൗഡ പുരസ്കാരം

ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ...

ചിന്നസ്വാമി ദുരന്തം; പൊതുജനങ്ങളോട് തെളിവ് ഹാജരാക്കാൻ നിര്‍ദേശം

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും 11 പേർ...

“ലഹരിക്കു ജീവിതത്തിൽ സ്ഥാനമില്ല”; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് 50,000 കോളജ് വിദ്യാർഥികൾ

ബെംഗളൂരു:  സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

നമ്മ മെട്രോ യാത്രക്കാർക്കു സന്തോഷവാർത്ത; കൂടുതൽ ആപ്പുകളിൽ നിന്നു ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച്  ടിക്കറ്റെടുക്കാനാകുള്ള സൗകര്യം...

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ...

Related News

Popular Categories

You cannot copy content of this page