പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസുകാരി ഉള്‍പ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശില്‍ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു വയസുകാരി ഉള്‍പ്പെടെ നാലു മരണം. ഫിറോസാബാദ് ജില്ലയിലെ നൗഷേരയിലാണു സംഭവം. അപകടത്തില്‍ വീട് പൂർണമായും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് നൗഷേരയിലെ പടക്ക നിർമാണശാലയില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്.

മീര ദേവി(45), അമൻ(20), ഗൗതം കുഷ്‌വാഹ(18), കുമാരി ഇച്ച(മൂന്ന്) എന്നിവരാണു സംഭവത്തില്‍ മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആറുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നു പുറത്തെടുത്തു.

ഇനിയും കൂടുതല്‍ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

TAGS : FIRE | UTHERPRADHESH | DEAD
SUMMARY : Fireworks Factory Explosion; Four people died

LEAVE A REPLY

Please enter your comment!
Please enter your name here